Tuesday 7 August 2012

ST: THOMAS AQUINAS... PRAY FOR US

ST: THOMMAS AQUINAS    


                                        വി. തോമ്മാമല്‍പാനോട് ജപം

ഒരു മഹാ ധനികന്റെ പുത്രനും അസാമാന്യ ബുദ്ധി കൂര്‍മ്മതയും പഠന സാമര്‍ത്യവും പാണ്ഡിത്യവും ഉള്ളവനും, എന്നാല്‍ മഹാ ദരിദ്രനും, എളിമയും വിനയമുള്ളവനുമായിരുന്ന വി. തോമസ്‌ അക്കിയോനാസേ !  അവിടുന്ന് ലോക ബഹുമാനാടംബാര സംബതുക്കളെ അവഗണിച്ചും പാണ്ഡിത്യത്തെയും ബുദ്ധികൂര്‍മതയെയും എളിമകൊണ്ട് മറച്ചും ഒരു ദരിദ്രനെപോലെയും ഭോഷനെപോലെയും ആര്‍ക്കും അറിയപെടാത്തവനായും സഹപാടികളുടെയും ഉപാദ്ധ്യയന്‍മാരുടെയും ഇടയില്‍ ജീവിച്ചിരുന്നല്ലോ.

                        എളിയവരെ ഉയര്‍ത്തുന്ന ദൈവം അങ്ങേ, തിരുസഭയുടെ ഒരു മഹാ മല്‍പാനും പണ്ദ്ധിതനുമാക്കി തീര്‍ത്തുവല്ലോ. ദൈവം അങ്ങേ ഒരു സന്യാസ വൈദീകാനായി ജീവിച്ചു മരിക്കുന്നതിനും ഇടവരുത്തിയല്ലോ.

                     പുന്ന്യവാനെ, എന്നെയും നല്ല നിലയിലും തക്ക അന്ദസ്സിലും പ്രവേശിപ്പിക്കണമേ. എളിമയും, ചാരിത്രശുദ്ദിയും എനിക്ക് പ്രദാനം ചെയ്യണമേ.  നല്ല അറിവും, പഠനവും, ബുദ്ധിയും എനിക്ക് നല്‍കണമേ. 
                        1 സ്വര്‍ഗ്ഗ.  1 നന്മ.    1 ത്രി.    

SayWeAre the power-   xaviersons



No comments:

Post a Comment