Thursday 6 September 2012

ST: JOSEPH, pray for us...




              വി. ഔസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

     
   മാദ്ധ്യസ്ഥപ്രാര്‍ത്ഥന

      ആത്മാവിലും ശരീരത്തിലും പരിശുദ്ധി പാലിക്കുന്നവര്‍ക്ക് / ഈ ലോകത്തില്‍ സൗഭാഗ്യവും / പരലോകത്തില്‍ ദൈവദര്‍ശനവും / വാഗ്ദാനം ചെയ്ത കര്‍ത്താവേ / അങ്ങയുടെ വളര്‍ത്തുപിതാവായ  വി. ഓസേപ്പിതാവിന്‍റെ മാതൃക അനുസരിച്ച് / വിനയത്തിലും വിശുദ്ധിയിലും വളര്‍ന്നുവരുവാനും ജീവിത ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുവാനുമുള്ള / അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. നീതിബോധവും സദാചാരനിഷ്ട്ടയും / ഞങ്ങളില്‍ ഉജ്ജീവിപ്പിക്കണമേ. സ്വര്‍ഗരാജ്യത്തില്‍ അങ്ങയെ മുഖാമുഖം കണ്ടാനന്ദിക്കുവാനുള്ള അനുഗ്രഹം / ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യണമേ.
                                   ആമ്മേന്‍. 

SayWeAre the Power-  xaviersons

No comments:

Post a Comment