Monday 27 August 2012

ST: GEORGE, PRAY FOR US...


ST: GEORGE


                                                                   
                                                             A Prayer to St: George
                                   
                                             Merciful lord and Saviour ,  we fervently implore the intercession of St: George,  who led thousands of people to true faith through his ever shining rays of faith, to led us to the fullness of intense faith. Like St: George , who, for the sake of faith, embraced martyrdom at an early age, after undergoing severe torments and tortures, let us also be blessed to lead a true Christian life, following the teachings of our Lord Jesus. Merciful Heavenly Father, bless us, so that, following the model of St: George, we may lead a life of ardent faith until death, and let the good fruits of true faith increase in us.
                                                                                                                                       Amen    

SayWeAre the power-   xaviersons

THREE KINGS , PRAY FOR US...


ST: THREE KINGS, PRAY FOR US... 



                      
                      വി. പൂജരാജാക്കന്മാരോടുള്ള മാദ്ധ്യസ്ഥ  പ്രാര്‍ത്ഥന

                                       
                              ധന്യരായ പൂജരാജാക്കന്മാരെ / നിങ്ങള്‍ മൂവരെയും ഞങ്ങള്‍ വണങ്ങുന്നു / നിങ്ങളുടെ മാധ്യസ്ഥം വഴി / ഈ സമൂഹത്തിനും നാടിനും ലഭിച്ച / എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. / വഴികാട്ടിയായ ദിവ്യ നക്ഷത്രത്തെ പിന്‍തുടര്‍ന്നു / ദീര്‍ഹയാത്രയുടെ ക്ലേശങ്ങള്‍ പ്രത്യാശപൂര്‍വ്വം സ്വീകരിച്ച് / പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യ ഉണ്ണിയുടെ മുന്പില്‍ / നിക്ഷേപ പാത്രങ്ങള്‍ തുറന്ന് / പൊന്നും മീറയും കുന്തുരുക്കവും സമര്‍പിച്ച പൂജരാജാക്കന്മാരെ / നിങ്ങളോടു ചേര്‍ന്ന് ദിവ്യ ഉണ്ണിയെ ഞങ്ങള്‍ ആരാധിച്ചു വണങ്ങുന്നു / ഉണ്ണീശോയുടെ വിശ്വസ്ത ദാസരായ നിങ്ങള്‍ / ഞങ്ങള്‍ക്ക് വഴികാട്ടികളും മദ്ധ്യസ്ഥരും ഉപകാരികളുമായിരിക്കണമേ. / ഞങ്ങളുടെ ആത്മീകവും ഭൗതീകവുമായ സകല ആവശ്യങ്ങളും / പ്രത്യേകിച്ച് ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ നന്മകള്‍... / പിതാവായ ദൈവത്തിന്‍റെ പക്കല്‍ നിന്ന് / നിങ്ങളുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്ക് നേടിതരണമേ. / ജീവിത വഴികളില്‍ കാലിടറാതെ / പുല്‍ക്കൂട്ടില്‍ പിറന്ന രക്ഷകനെ അനുഗമിക്കാനും / ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും / പാപത്തില്‍ വീഴാതെ നല്ല ജീവിതം നയിക്കുവാനും / ഞങ്ങളെ സഹായിക്കണമേ
                                                                                                        ആമ്മേന്‍.    

SayWeAre the power-  xaviersons

Sunday 26 August 2012

OUR LADY OF HOPE... PRAY FOR US


 QUEEN AND BEAUTY OF CARMEL 
PRAY FOR US



                             
                             പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥന

                                               സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ മറിയമേ, കര്‍മ്മലാംബേ , അമലോല്‍ഭവ ജനനീ, അങ്ങയുടെ വിമല ഹൃദയത്തിനു ഞങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. അമ്മ വഴിയായി ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സകലവിധ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയപൂര്‍വം നന്ദിപറയുന്നു.
                              
                             പരിശുദ്ധ അമ്മേ നിര്‍മലകന്യകയെ, പാപാന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ സകലവിധതിന്മകളില്‍ നിന്നും അപകട സാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ പ്രത്യേക വിധം സംരക്ഷിക്കണമേ.
                              
                      കര്‍മ്മലാംബേ – തിരുക്കുടുംബനാഥെ ഇന്നത്തെ ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കുകയും അങ്ങ് തന്നെ ഞങ്ങളുടെ ഭവനത്തിന്‍റെ അതിനാഥയും സമാധാനത്തിന്‍റെയും ശാന്തിയുടെയും ഉറവിടവും അഭയകേന്ദ്രവുമായിരിക്കണമേ
                                                                                     ആമ്മേന്‍.
    
                
        മറിയമേ ഞങ്ങളുടെ ശരണമേ – ഞങ്ങളുടെ രക്ഷയായിരിക്കണമേ.



SayWeAre the power-   xaviersons

Saturday 18 August 2012

हे हमारे स्वर्गिक पिता...


 Laughing Isow 


हे हमारे स्वर्गिक पिता |

 " हे हमारे स्वर्गिक पिता,
तेरा नाम पवित्र मना जाए,
तेरा राज्य आए,
तेरी इच्छा जैसे स्वर्ग में पूरी होती हैं,
वैसे पृथ्वी पर भी हो,
आज हमें उतना भोजन दो,
जो हमारे लिए आवश्क हैं
हमारे अपराध शमा कर,
जैसे हम दूसरी के अपराध शमा करते है,
हमारे विक्ष्वास को मत परख परेतु हमे शैतान से बचा " |
 ----- * ----- * ------ * -----
  
 SayWeAre the power-  xaviersons 
 (Picture donated by Rev.Fr Isow) 

Thursday 16 August 2012

ST: ALPHONSAMMA


                                               ST: ALPHONSAMMA,  PRAY FOR US... 



                  വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന       
                        
                                  
                                                               വിശുദ്ധ അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗത്തിലൂടെ നയിച്ച ദൈവമെ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥത്തിലൂടെ ലോകമാസകലം ദൈവജനത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശുദ്ധയെ അനുകരിച്ച് വിശുദ്ധിയിലും വിവേകത്തിലും ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. പ്രാര്‍ത്ഥനയുടെയും പരിത്യാകത്തിന്‍റെയും അരൂപിയാല്‍ ഞങ്ങളെ നിറയ്ക്കണമേ. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥം വഴി ഞങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചുതരണമേ. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളിലും ജീവിത ദുഖങ്ങളിലും സ്നേഹപിതാവായ അങ്ങയുടെ തൃക്കരം ദര്‍ശിക്കുവാന്‍ ഞങ്ങളേവരെയും പ്രാപ്തരാക്കണമേ. സകലത്തിന്‍റെയും നാഥാ എന്നേക്കും.
                                                                                                                            ആമ്മേന്‍.  

 SayWeAre the power-   xaviersons

Wednesday 15 August 2012

ST: RAPHAEL


                                                       ST: RAPHAEL, PRAY FOR US...

                                             

                                 വി. റപ്പായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

                                                     സ്നേഹപിതാവായ ദൈവമേ, അവിടുത്തെ വിശ്വസ്ത ദാസനായ തോബിയാസിന് യാത്രാ സഖാവായ വി. റപ്പായേല്‍ മുഖ്യദൂതനെ നിയോഗിച്ച അങ്ങ് അയോഗ്യദാസരായ ഞങ്ങള്‍ക്കും ആ മഹാ മാലാഖയുടെ പരിപാലനയാല്‍ സംരക്ഷണവും സഹായത്താല്‍ നിത്യ രക്ഷയും പ്രാപിക്കുവാന്‍ അനുഗ്രഹം തരണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു
                                                                                                                                      ആമ്മേന്‍.   

SayWeAre the power-   xaviersons