Sunday 5 August 2012

ST: BENEDICT... PRAY FOR US

                            
                            
                          വി . ബെനദിക്തോസിന്റെ തിരുനാള്‍ ജപം
                    
                          പൈശാചിക ഉപദ്രവങ്ങളെ നീക്കിക്കളയുന്നടിനുള്ള പ്രത്യേക ശക്തി ദൈവത്തില്‍നിന്നു പ്രാപിച്ച വിശുദ്ധനെ, എന്നിലും എന്റെ ഭവനത്തിലും പരിസരങ്ങളില്‍നിന്നും പിശാചുക്കളെയും  അവരുടെ നാരകീയ പ്രവര്‍ത്തികളെയും മാറ്റി തരണമേ .
                                                                                                                        
                                                                                                                                                        1. സ്വര്‍ഗ.  1. ന.  1 ത്രി.

                                   

                                        വി.  ബെനദിക്തോസിന്റെ കാശുരൂപം
1.                            
                                                  കാശുരൂപത്തിന്റെ വിവരങ്ങള്


                                   ഇതിന്റെ ഒരു വശത്ത് പുണ്ണ്യവാന്റെ പടമാണ്. വലത്തേ കൈയില്‍ ഒരു കുരിശ്. ഇടത്തെ കൈയില്‍ പുണ്ണ്യവാന്‍ തന്നെ എഴുതിയ തന്‍റെ സന്യാസസഭയുടെ നിയമപുസ്തകവും. ഈ വിതത്തിലാണ് ചിത്രീകരിക്കപെട്ടിരിക്കുന്നത്.

                                   ഈ കാശുരൂപത്തിനു ഒരു അകത്തും വിളുംബിനും ലെത്തീന്‍ ഭാഷയില്‍    Ejus  in obito nostro preaentia muniamur അതായത് “ നമ്മുടെ മരണ നേരത്ത് അങ്ങേ സാനിദ്ദ്യം കൊണ്ട് നാം സഹായിക്കപെടട്ടെ “  എന്ന് എഴുതിയിരിക്കുന്നു

             കാശുരൂപത്തിനു വശത്ത് കാണുന്ന അക്ഷരങ്ങളുടെ സാരാര്‍ത്ഥം

1.       നടുവില്‍ ഒരു കുരിശു കാണുന്നു – അത് നമ്മുടെ രക്ഷയുടെ അടയാളവും പിശാചിനോട്‌ യുദ്ധം ചെയ്യുന്നതിനുള്ള ആയുധവുമത്രേ.

2.       കുരിശിന്‍റെ നാലു കോണിലും കാണുന്ന നാലു വലിയ അക്ഷരങ്ങള്‍:

                               
                                              


                                         പിതാവായ   വി. ബെനദി .  കുരിശ്



                                    C              Crux                            S                Sancti

                             P              Partis                           B                Benedict


3.        കുരിശിന്‍റെ  നെടിയ തണ്ടിന്മേല്‍ കാണുന്ന അഞ്ചു (5)  അക്ഷരങ്ങളുടെ സാരാര്‍ത്ഥം.

C.   S.  S.  M.  L.   =   Crux ,  Sacra ,   Sit,  Mihi,  Lux.  ( വി. ബെനദിക്തോസിന്റെ കുരിശു  എനിക്ക് വെളിച്ചമായിരിക്കട്ടെ )

4.  കുരിശിന്‍റെ കുറിയ തണ്ടില്‍ കാണുന്ന  അഞ്ചു (5) അക്ഷരങ്ങളുടെ സാരാര്‍ത്ഥം.

N.  D.  S.  M.  D .  -  Non, Draco ,  Sit,   Mihi,  Dux ,  പിശാചു എനിക്ക് വഴികാട്ടിയാകണ്ട .

5.  കാശുരൂപത്തിന്റെ പുറത്തെ വിളുംബില്‍  കാണുന്ന  പതിനാലു (14) അക്ഷരങ്ങളുടെ  സാരാര്‍ത്ഥം .   V.  R. S. N. S. M. V.  S.  M.  Q.  L.  I.  V.  B.   =  Vade,   Retro,   Santna,  Nanpuam,  Suade,  Mihi,  VanaSunt,  Mala,  Quae,  Libas,  Ipse,  Vehea,  Bibis പിശാചേ , നീ പുറകോട്ടു പോകുക .  മായകളെ നീ എനിക്ക് ഉപദേശിക്കണ്ടാ. നീ കുടിക്കുന്നത് വിഷമാകുന്നു.
                           
                                ഈ കാശുരൂപം  വെഞ്ഞ്ജരിക്കുന്നതിന്  വൈദീകര്‍ക്ക് പ്രതേക അനുവാദം വേണം .  ഇതിനു പ്രത്യേക വെന്ഞ്ഞ്ജരിപ്പും നമസ്കാരങ്ങളും ഉണ്ട് .
                   
                                  ഈ കാശുരൂപം കഴുത്തില്‍ ധരിക്കയും ഭവനത്തില്‍ സൂക്ഷിക്കയും വേണം . ദിനംപ്രതി    3. സ്വര്‍ഗ.  3. ന.  3 ത്രി.  ചോല്ലുന്നവര്‍ക്ക് അനവധി ആത്മശരീര അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനും  പൈശാചിക ഉപദ്രവങ്ങള്‍ നീങ്ങിപോകുന്നതിനും ഉപകരിക്കും
                        
                   ഗര്‍ഭിണികള്‍ക്ക് ശുഭപ്രസവത്തിനു ഈ കാശുരൂപം വളരെ ഉപകരിക്കുന്ന ഒന്നാണ്.
                             വസന്തയുണ്ടാകുന്ന കാലത്തില്‍  മൃഗങ്ങളുടെ കഴുത്തിലും തൊഴുത്തിലും  ഈ കാശുരൂപം കെട്ടുകയും അവയ്ക്ക് കൊടുക്കുന്ന മരുന്ന് പാത്രങ്ങളിലും വെള്ളപാത്രങ്ങളിലും ഈ കാശുരൂപം ഇടുകയും ചെയ്യുന്നത് നല്ലതാണു . 
                             നമ്മള്‍ കുടിക്കയും കുളിക്കയും ചെയ്യുന്ന കിണറ്റിലും കുളത്തിലും ഈ കാശുരൂപം ഇടാം
                       ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തും  അടുക്കളയിലും നെല്ല്  മറ്റു  ധാന്യങ്ങളും ഇട്ടു സൂക്ഷിക്കുന്ന അറകളിലും പാത്രങ്ങളിലും പണപെട്ടിയിലും കൃഷിസ്ഥലങ്ങളിലും കച്ചവടപ്പീടിക  വ്യവസായ ശാലകള്‍  മുതലായ സ്ഥലങ്ങളിലും ഈ കാശുരൂപം പൂജ്യമായി വച്ചു വണങ്ങുകയും പ്രാര്‍ഥിക്കയും ചെയ്യുന്നത് നല്ലതാണു . 
                    
                              എലി , ചാഴി , പുഴു, കാട്ടുമൃഗങ്ങള്‍ , മുതലായ നശീകരജന്തുക്കളെ  കൃഷിസ്ഥലങ്ങളില്‍ നിന്നും  ഭവനം , പുരയിടം ഇവകളില്‍ നിന്നും  മറ്റും നീക്കിക്കളയുന്നതിനും ഈ കാശുരൂപം നമ്മെ സഹായിക്കും . 


                                                                   കടപ്പാട് :     മാഗി  ഡേവിഡ്  , കുടുംബം , തൃപ്പൂണിത്തുറ. കൊച്ചി. 






SayWeAre the power-  xaviersons





No comments:

Post a Comment