Friday 10 August 2012

ST JUDE, PRAY FOR US



                                                         ST:  JUDE ... PRAY FOR US...




                                      വി. യൂദാശ്ലീഹായുടെ നൊവേന

             

                                        മിശിഹായുടെ സ്നേഹിതനും വിശ്വസ്തദാസനുമായ വി. യൂദാശ്ലീഹായെ ഏറ്റവും കഷ്ട്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫല സിദ്ധിയുമില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ ( ആവശ്യം പറയുക ) അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ, അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. 
                                                                                                                            
                                                                                                                                                              ആമ്മേന്‍.

                    
                             ( ദിവസം 9  പ്രാവശ്യം ഈ പ്രാര്‍ത്ഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാര്‍ഥനക്ക് നിവൃത്തിയുണ്ടാകും. ഒമ്പത് ദിവസം ചൊല്ലുക. അത് ഒരുകാലവും സഫലമാകാതിരിക്കില്ല. ) 


SayWeAre the power-   xaviersons

No comments:

Post a Comment