Wednesday 8 August 2012

ST ANTONY PRAY FOR US

   
                                         ST: ANTONY 
      


                       വി, അന്തോണിസിനോടുള്ള നിത്യ നൊവേന ചൊല്ലുമ്പോള്ശ്രദ്ധിക്കേണ്ട  കാര്യങ്ങള്



      1.    ഉത്തമ വിശ്വാസത്തോടും, ആത്മാര്ത്ഥതമായ നിയോഗത്തോടും, തികഞ്ഞ ഭക്തിയോടും കൂടി പ്രാര്ത്ഥനകളെ സമര്പ്പിക്കുക.

2.    പാപത്തില്നിന്ന് അകലുക, പശ്ചാത്തപിക്കുക.

3.    ദിവ്യബലിയില്സംബന്ധിക്കുക, ക്രൈസ്തവര്ദിവ്യകാരുണ്യം സ്വീകരിക്കുക.

4.    ദാനധര്മ്മങ്ങള്ചെയ്യുക.

                        
                
                                വി. അന്തോണീസിനോടുള്ള നവനാള്ജപങ്ങള്


                                            ഓ !  ധന്യനായ / വി. അന്തോനിസേ / നന്മകളുടെ / നിറകുടവും / എളിമയുടെ / ദര്പ്പണവുമായ / അങ്ങയെ ഞങ്ങള് / സ്തുതിക്കുന്നു./ അങ്ങേ മാദ്ധ്യസ്ഥതയാല്‍ / രോഗവും / മരണവും / അബദ്ധവും / അനര്ത്ഥങ്ങളും / തിന്മകളും / നഷ്ട്ടങ്ങളും / ഇല്ലാതാകുന്നു എന്ന് / ഞങ്ങള് അറിയുന്നു. നഷ്ട്ടപ്പെട്ട വസ്തുക്കള്‍ / വീണ്ടെടുക്കുന്നതിനും / ദുഖിതര്ക്ക് / ആശ്വാസവും / പാപികള്ക്ക് /അനുതാപവും / നല്കുന്നതിനും / കഴിവുള്ള / അങ്ങേക്ക് / അസാധ്യമായി ഒന്നുമില്ല ./ ഉണ്ണീശോയുടെ / വിശ്വസ്ത സ്നേഹിതനായ / വി. അന്തോനീസേ / അങ്ങ് ഞങ്ങള്ക്ക് / എന്നും / തുണയും / മാദ്ധ്യസ്ഥനും ഉപകാരിയും / ആയിരിക്കണമേ ./ ഞങ്ങളുടെ / ആത്മീകവും/ ഭൗതീകവുമായ സകല / ആവശ്യങ്ങളും / പ്രത്യേകിച്ച് / ഇപ്പോള്‍ / ഞങ്ങള്അപേക്ഷിക്കുന്ന / നന്മകള്‍ ..............

               ( ഇവിടെ ആവശ്യം പറയുക...... )

                                                                                             പരമപിതാവായ / ദൈവത്തിന്റെ പക്കല്നിന്ന് /
അങ്ങേ മാധ്യസ്ഥം വഴി / ഞങ്ങള്ക്ക് നേടിത്തരണമേ ./ ശാന്തനും സ്നേഹസംബുര്ണനുമായ / വി. അന്തോനീസേ / അങ്ങയുടെ / അനുഗ്രഹങ്ങളെ / ഞങ്ങള്എന്നും കൃതജ്ഞതയോടെ / പ്രകീര്ത്തിക്കും. ഞങ്ങളുടെ / ആത്മശരീരങ്ങളും ഞങ്ങള്ക്കുള്ള / സകലതും / അങ്ങേക്ക് / അമര്പ്പിക്കുന്നു/ അപേക്ഷിച്ചാല്‍ / ഉപേക്ഷിക്കാത്ത / വി. അന്തോനീസേ / എല്ലാ വിധ / വിപത്തുകളില്നിന്നും / ഞങ്ങളെ / കാത്തുരക്ഷിക്കണമേ./ ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ / നേരിടുവാനും / പാപത്തില്അകപ്പെടാതെ / നല്ല ജീവിതം നയിക്കാനും / അങ്ങ് ഞങ്ങളെ / സഹായിക്കണമേ.

                    പ്രലോഭനങ്ങള്‍ / ഞങ്ങളെ / ദുര്ബ്ബലരാക്കുന്ന / നിമിഷങ്ങളില്‍ / ഞങ്ങള്ക്ക് / അങ്ങ് / ശക്തമായ / തുണയായിരിക്കണമേ. ഉദാരതയും / സ്നേഹവുമുള്ള / ഹൃദയം / ഞങ്ങള്ക്ക് നല്കണമേ / ഞങ്ങള്ക്ക് ലഭിക്കുന്ന / എല്ലാ നന്മകളും / ദുഖിതരും / പാവങ്ങളുമായ / ഞങ്ങളുടെ സഹോദരങ്ങളുമായി / പങ്കുവെക്കാനുള്ള / സന്നദ്ധതയും / ഞങ്ങള്ക്ക് നല്കണമെന്ന് / അങ്ങയോട് ഞങ്ങള്‍ / അപേക്ഷിക്കുന്നു.

                                                                                                                        ആമ്മേന്
                                                                                                                                1.സ്വര്ഗ്ഗ 1.നന്മ 1.ത്രി

SayWeAre the power-   xaviersons

No comments:

Post a Comment