Monday 6 August 2012

ST: BENEDICT




                                         വി. ബെനദിക്തോസ് പുണ്യവാനോട്
                                                                    ജപം

                                          ഒരു ധനികന്‍റെ മകനും പഠനത്തിനു വളരെ സാമര്‍ത്യവും ഉണ്ടായിരുന്ന വിശുദ്ധനെ, അവിടുന്ന് അദ്ധ്യയനം നടത്തിയിരുന്ന കലാലയത്തിലെ പല യുവാക്കന്മാരുടെയും  അശുദ്ധ ജീവിതവും അശുദ്ധ പ്രവര്‍ത്തികളും കണ്ടു അവയില്‍ അറപ്പും വെറുപ്പും കാണിക്കുകയും ഇനിയും അവരുടെ കൂട്ടത്തില്‍ താമസിച്ചാല്‍ താനും അവരെപ്പോലെ അശുദ്ധനായി തീരുമെന്നുകരുതി, അവിടം വിട്ടു ഒരു വനത്തില്‍പോയി ജപതപങ്ങളില്‍ ഏര്‍പെടുകയും ചെയ്തുവല്ലോ. വി. ബെനദിക്തോസേ, എന്‍റെ സഹാപാടികളുടെയും കൂട്ടുകാരുടെയും വല്ല ചീത്ത പ്രവര്‍ത്തികളിലും അകപ്പെടാതെ എന്നെ ശുദ്ധമുള്ളവനായി കാത്തുകൊള്ളണമേ.
            
                                     അവിടുന്ന് ലോകമായങ്ങളില്‍ ജീവിക്കാതെ ലോകത്തെ ത്യജിച്ചു ഒരു സന്ന്യാസിയായി ജീവിച്ചുവല്ലോ. പുണ്ണ്യവാനെ! എനിക്കും പുണ്ണ്യജീവിതത്തിനായി വൈദീകത്തിലോ, സന്യാസത്തിലോ, വിവാഹാന്തസില്‍തന്നെയോ പുണ്ണ്യമായി ജീവിപ്പാന്‍ ഇടവരുത്താന്‍ കൃപയുണ്ടാകണമേ. അതിനു വേണ്ട ദൈവാനുഗ്രഹങ്ങള്‍ എനിക്ക് പ്രാപിച്ചു തരുവിക്കണമേ.    



SayWeAre  the power-  xaviersons

No comments:

Post a Comment